സ്വാപ്പ് ഷോപ്പ് 2k19
സ്വാപ്പ് ഷോപ്പ് 2k19
ഉപയോഗപ്രദമായ സാധനങ്ങൾ പഴക്കമുണ്ടെന്ന കാരണത്താൽ വലിച്ചെറിയാൻ വരട്ടെ. ഉപേക്ഷിക്കാൻ കരുതിവച്ചത് മറ്റൊരാൾക്കു പ്രയോജനമായെങ്കിൽ എന്നു ചിന്തിക്കാറുണ്ടോ? എങ്കിൽ വേണ്ടെന്നു തോന്നി മാറ്റിവച്ച സാധനങ്ങൾ കോളേജിലെ സ്വാപ് ഷോപ്പിലേക്കു കൊണ്ടുവരൂ.
ഉപയോഗിക്കാൻ കഴിയുന്ന ഇലക്ട്രോണിക് സാധനങ്ങൾ, കളിപ്പാട്ടങ്ങൾ, വീട്ടുപകരണങ്ങൾ, ഓട്ടമൊബീൽസ് ഉപകരണങ്ങൾ,
എന്നിവയാണു ശേഖരിക്കുക.
ലഭിക്കുന്ന സാധനങ്ങൾ ഷോപ്പിനു മുൻപിൽ പ്രദർശനത്തിനു വയ്ക്കും.
ഇത് ആവശ്യക്കാർക്കു പരിശോധിച്ച ശേഷം സൗജന്യമായി സ്വന്തമാക്കാം.
സാധനങ്ങൾ എൻ എസ് എസ് നേരിട്ടു ശേഖരിച്ച് ആവശ്യക്കാർക്കു നൽകും.
ഒരാൾക്കു വേണ്ടാത്ത ഉപയോഗപ്രദമായ സാധനങ്ങൾ മറ്റൊരാൾക്കു പ്രയാജപ്പെടുത്തുന്നതിനൊപ്പം ഇലക്ട്രോണിക്സ് മാലിന്യത്തിന്റെ തോത് കുറയ്ക്കാനും പദ്ധതി ലക്ഷ്യമിടുന്നു.
Comments
Post a Comment